¡Sorpréndeme!

തമിഴ് റോക്കേഴ്സിന് കേരള പോലീസ് പണി കൊടുത്തു | Oneindia Malayalam

2017-12-30 385 Dailymotion

Tamil rockers Piracy Website Blocked
സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ പ്രിന്റ് ഓൺലൈനിൽ എത്തിക്കും എന്ന് ഭീഷണി മുഴക്കുകയും പ്രിന്റ് പ്രചരിപ്പിക്കുകയും ചെയ്തിരുന്ന ഒരു സംഘമാണ് തമിഴ് റോക്കേഴ്സ് ഡോട്ട് കോം. പല ചിത്രങ്ങളും തീയറ്ററിൽ എത്തുന്നതിന് ഒപ്പം തന്നെ ഇവരിലൂടെ ഇന്റർനെറ്റിലും എത്തിയിരുന്നു. എന്നാൽ തമിഴ് റോക്കേഴ്സിന് കേരള പോലീസ് പണി കൊടുത്തു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തമിഴ് റോക്കേഴ്‌സ് സംഘത്തിൻറെ തലവനെ പിടികൂടിയതിന് പിന്നാലെ വെസ്ബൈറ്റും പോലീസ് ബ്ലോക്ക് ചെയ്തു എന്നാണ് വിവരം. കേരള പോലീസിന്‍റെ സൈബര്‍ ഡോമിന്റെ നേതൃത്വത്തിലാണ് തമിഴ് റോക്കേഴ്സ് പൂട്ടിച്ചത്. ഇവരുടെ വെബ്സൈറ്റ് ലോഡാകുന്നില്ല. ഇവരുടെ ടെലഗ്രാമിലും ഉടനെ തിരിച്ചുവരും എന്ന സന്ദേശമാണ് ഉള്ളത്. അജിത്തിന്റെ വിവേഗം റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്ത് തമിഴ് റോക്കേഴ്സ് അടുത്തിടെ വാർത്തകളിലിടം പിടിച്ചിരുന്നു. സിനിമകളുടെ വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുന്ന വെബ്സൈറ്റിന്റെ അഡ്മിൻ പിടിയിലായിട്ടുണ്ടെന്ന വിവരം സിനിമാ രംഗത്തുള്ളവർ തന്നെ പങ്കുവെച്ചിരുന്നു. തമിഴ്റോക്കേഴ്സ് വെബ്സൈറ്റിന്റെ അഡ്മിൻ ഗൗരിശങ്കറിനെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കേരള പോലീസ് സംഘം സൈറ്റും പൂട്ടിച്ചിരിക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, ചിത്രങ്ങളുടെ പതിപ്പാണ് തമിഴ് റോക്കേഴ്സ് അപ്ലോഡ് ചെയ്തിരുന്നത്.